പാലോട്: അനുജത്തിമാരെപ്പോലെ ഓടി നടക്കാനും പള്ളിക്കൂടത്തില്‍ പോകാനും വിഷ്ണുവിനും ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ കട്ടിലില്‍ നിന്ന് മുറ്റത്തിട്ട കസേരവരെ മാത്രമാണ് ഈ 18 കാരന്റെ ലോകം. വയസ്സ് വളരുന്നതിനനുസരിച്ച് ശരീരം വളരുന്നില്ലാ എന്നതാണ് ഇടിഞ്ഞാര്‍ വിട്ടിക്കാവ് തടത്തരികത്തു വീട്ടില്‍ വിഷ്ണുവിന്റെ സങ്കടം. കൂലിപ്പണിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആദിവാസിയായ ശശീന്ദ്രനും പ്രസന്നക്കും മകനെ കാര്യമായി ചികിത്സിക്കാനുമാകുന്നില്ല.
മൂന്നാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ബാധിച്ച പനിയാണ് വിഷ്ണുവിന്റെ ജീവിതഗതി മാറ്റിയത്. നന്നായി പഠിച്ചിരുന്ന വിഷ്ണു പനി ബാധിച്ച് ആറ് മാസത്തോളം തിരുവനന്തപുരം എസ്.എ.ടി .ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ശരീരം മാത്രം വളര്‍ന്നില്ല. വളര്‍ന്നത് വയസ്സുമാത്രം. പതിനെട്ട് വയസ്സിന്റെ വളര്‍ച്ചയുള്ള വിഷ്ണുവിനെ കണ്ടാല്‍ ഒരു നാലാം ക്ലാസ്സുകാരനാണെന്നേ തോന്നൂ. ആരെങ്കിലും എടുത്തുകൊണ്ട് മുറ്റത്തിട്ട കസേരയിലിരുത്തും. മൂന്നാം ക്ലാസ്സുവരെ പഠിച്ച അറിവുവെച്ച് കൈയില്‍ കിട്ടുന്നതൊക്കെയും വായിക്കും കൊച്ചുവിഷ്ണു.
അനുജത്തി ഏഴാം ക്ലാസ്സുകാരി ശില്പയും നാലാം ക്ലാസ്സുകാരി ദിവ്യയും പഠനത്തില്‍ വിഷ്ണുവിനെ സഹായിക്കും. ശില്പ തന്റെ പാഠപുസ്തകത്തിലെ കഥകള്‍ നന്നായി വായിച്ച് കേള്‍പ്പിക്കും. വീട്ടില്‍ നിന്നും പുറത്തിറങ്ങി സമീപത്തെ ഇടിഞ്ഞാര്‍ ഗവ. സ്‌കൂളിലെത്താന്‍ വിഷ്ണുവിന് അതിയായ ആഗ്രഹമുണ്ട്. എടുത്തുകൊണ്ട് സ്‌കൂളില്‍ എത്തിക്കാം എന്നു കരുതിയാല്‍ ദുര്‍ഘടമായ പാത അതിന് അനുവദിക്കുന്നില്ല.
വിഷ്ണുവിന്റെ ചികിത്സയ്ക്കും മരുന്നിനുമായി പ്രതിമാസം 1200 രൂപ കുടുംബം കണ്ടെത്തണം. തലച്ചോറിനുണ്ടായ ചില പ്രശ്‌നങ്ങളാണ് വിഷ്ണുവിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചത്. എഴുന്നേറ്റിരുന്നാല്‍ ശരീരം മുറിഞ്ഞു പോകുന്ന വേദനയുണ്ട്. കുറച്ച് സംസാരിച്ചുകഴിഞ്ഞാല്‍ നാവ് കുഴയും. എല്ലാ കാര്യങ്ങള്‍ക്കും അമ്മയോ അമ്മൂമ്മയോ എടുത്തുകൊണ്ടുതന്നെ പോകണം. ഇതെല്ലാം ഒരു ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം എന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അതിനാവശ്യമായി വരുന്ന ഭീമമായ സംഖ്യ ഇവരുടെ പക്കലില്ല. പ്രസന്നയുടെ പേരില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പെരിങ്ങമ്മല ശാഖയില്‍ തുടങ്ങിയ 852310510000106 എന്ന അക്കൗണ്ട് നമ്പരില്‍ ചികിത്സാ സഹായം എത്തിക്കാം. ശസ്ത്രക്രിയ കഴിഞ്ഞാല്‍ വിഷ്ണു 'വലിയ'വനാകും എന്ന ആത്മവിശ്വാസത്തിലാണ് ഈ കുടുംബം.