നൂറുകഴിഞ്ഞ പ്രായാധിക്യത്തിലും മലമ്പാട്ടിന്റെ ഈണവുമായി കല്ലണ ആദിവാസി കുഗ്രാമത്തില്‍നിന്നും മലയിറങ്ങി മാത്തിമുത്തിയെത്തിയപ്പോള്‍ അറിവിന്റെ മുറ്റം നാട്ടറിവിന്റെ നിറകുടമായി. മലമ്പാട്ടിനു 2004ലെ ഫോക്ലോര്‍ അവാര്‍ഡ് ലഭിച്ച മാത്തിമുത്തി വിളക്കു തെളിച്ചു ക്ളബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഉദ്ഘാടന വേദിയില്‍ മലമ്പാട്ട് അവതരിപ്പിച്ചപ്പോള്‍ സദസ് താളം പിടിച്ചു.