Sunday, November 13, 2011 at 9:03am
വിതുര: ഭരതന്നൂര്‍ എച്ച്. എസ്.എസ്സില്‍ നടന്ന പാലോട് ഉപജില്ലാ കായിക മേളയില്‍ വിതുര ഗവ. യു.പി.സ്‌കൂള്‍ യു.പി.-എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജിന്‍സിദാസ് മേളയിലെ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പി.ടി.എ. അനുമോദിച്ചു.