കല്ലറ: പാലോട് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര-ഐ. ടി. പ്രവൃത്തി പരിചയമേള കല്ലറ ഗവ.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സുഖിരാജന്‍ അധ്യക്ഷയായിരുന്നു.
കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. വി.എന്‍. സുഷമ, എ.ഇ.ഒ. ഷാജു, കൃഷ്ണപ്രസാദ്, സെയ്ഫുദീന്‍, കല്ലറ ബിജു, ശ്രീകണ്ഠന്‍, കെ.ഷീല, വസുമതി എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലയിലെ 68 സ്‌കൂളുകളില്‍ നിന്നുള്ള 740 കുട്ടികള്‍ വ്യാഴാഴ്ച തത്സമയ മത്സരങ്ങളില്‍ പങ്കെടുത്തു. 35 ഇനങ്ങളില്‍ മത്സരം നടന്നു. വെള്ളിയാഴ്ച പ്രദര്‍ശനത്തോടുകൂടി മേള സമാപിക്കും.
ഭാവനയും കരവിരുതും കൈകോര്‍ത്ത് തത്സമയ നിര്‍മാണം
കല്ലറ: പാലോട് ഉപജില്ലാ ശാസ്ത്രമേളയുടെ ഒന്നാം ദിവസം നടന്ന തത്സമയ നിര്‍മാണ മത്സരത്തില്‍ വിദ്യാര്‍ഥികളുടെ മികച്ച പ്രകടനം. ഭാവനയും കരവിരുതും കൈകോര്‍ത്തപ്പോള്‍ ഓരോ വിഭാഗത്തിലും പിറന്നത് മികവുറ്റ സൃഷ്ടികള്‍. കളിമണ്‍ പ്രതിമ നിര്‍മാണം, വല നിര്‍മാണം, ആഭരണ നിര്‍മാണം, കയര്‍, മുള ഉല്പന്ന നിര്‍മാണം എന്നിവയില്‍ വാശിയേറിയ മത്സരങ്ങളാണ് നടന്നത്.
ഉപജില്ലയിലെ 68 സ്‌കൂളുകളില്‍ നിന്നുള്ള 740 കുട്ടികളാണ് വ്യാഴാഴ്ച തത്സമയ നിര്‍മാണ മത്സരത്തില്‍ പങ്കെടുത്തത്.
മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ഏണി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എന്നിവ നിശ്ചിത സമയത്തിനുള്ളില്‍ കുട്ടികള്‍ ഒരുക്കി. കളിമണ്ണില്‍ ചൂണ്ടക്കാരന്‍, മൃഗങ്ങള്‍ എന്നിവയെ നിര്‍മിച്ച് കുട്ടികള്‍ ശ്രദ്ധനേടി.
തഴപ്പായ് നിര്‍മാണം, കയര്‍ കൊണ്ടുള്ള വിവിധ ഉല്പന്നങ്ങളുടെ നിര്‍മാണം എന്നിവ കുട്ടികളുടെ കരവിരുതിന്റെയും പരിശീലനത്തിന്റെയും സാക്ഷ്യങ്ങളായി. മാല, കമ്മല്‍ തുടങ്ങിയ ആഭരണങ്ങള്‍ വളരെ വേഗത്തില്‍ നിര്‍മിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കടുത്ത മത്സരം കാഴ്ചവെച്ചു. വെള്ളിയാഴ്ച പ്രദര്‍ശനത്തോടെ മേള സമാപിക്കും.