പാലോട്: പാപ്പനംകോട് ക്രസന്റ് സ്‌കൂള്‍ ഭാഗത്ത് പുലിയിറങ്ങിയതായി സംശയം. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഇരുചക്രവാഹനങ്ങളിലും കാറുകളിലും സഞ്ചരിച്ചിരുന്ന ഏതാനുംപേര്‍ പാലോട്- ബ്രൈമൂര്‍ റോഡില്‍ പുലിയെ കണ്ടത്.
കാറിലും ബൈക്കിലുമായെത്തിയവര്‍ പുലിയെ കണ്ട് കുറേ സമയം ഭയന്നു. തുടര്‍ന്ന് റോഡ് മുറിച്ചുകടന്ന പുലി പത്തേക്കര്‍ എസ്റ്റേറ്റിനുള്ളിലേക്ക് ഓടിപ്പോയതായി ദൃക്‌സാക്ഷകള്‍ പറയുന്നു. പാലോട് പോലീസും സംഘവും സ്ഥലത്തെത്തി. എന്നാല്‍ പുലിയിറങ്ങിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്ന് പാലോട് റെയ്ഞ്ച് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി.

