കല്ലറ: പണി കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂര്‍ പബ്ളിക് മാര്‍ക്കറ്റിലുള്ളതാണ് ഈ കംഫര്‍ട്ട് സ്റ്റേഷന്‍. നിര്‍മ്മല്‍ പുരസ്കാരമായി 2009 - 10ല്‍ ബ്ളോക്ക് പഞ്ചായത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച 20 ലക്ഷം രൂപയില്‍ നിന്ന് 4 ലക്ഷത്തി മുപ്പതിനായിരം രൂപ ചെലവിട്ടാണ് ഇത് ഇവിടെ നിര്‍മ്മിച്ചത്. പണി കഴിഞ്ഞ മുറയ്ക്ക് തന്നെ വൈദ്യുത കണക്ഷനും കിട്ടി. എന്നാല്‍ നാളിതുവരെയായിട്ടും കംഫര്‍ട്ട് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തില്ല. മാര്‍ക്കറ്റിലും ചുറ്റുവട്ടത്തെയും കച്ചവടക്കാരും നാട്ടുകാരും ശൌചാലയം തുറന്നുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

