പാലോട്: നന്ദിയോട് ജവഹര്‍ നവോദയാ വിദ്യാലയത്തില്‍ ആറാംക്ലാസ് പ്രവേശനോത്സവം നടന്നു. 38 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമാണ് പുതുതായി പ്രവേശനം നേടിയത്. രാവിലെ 10 ന് നടന്ന പ്രവേശനോത്സവം പ്രിന്‍സിപ്പല്‍ കെ.രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു.
പുതുതായി എത്തിയ വിദ്യാര്‍ഥികളെ പൂക്കൂടയും പുസ്തകങ്ങളും നല്‍കിയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. കുട്ടികളോടൊപ്പം എത്തിയ രക്ഷാകര്‍ത്താക്കള്‍ സ്‌കൂളും പരിസരവും സ്‌കൂളിന്റെ ആധുനിക സൗകര്യങ്ങളും നേരില്‍കണ്ട് മനസ്സിലാക്കിയാണ് മടങ്ങിയത്.


