നഗരത്തിലെ സ്കൂളുകളെ പിന്തള്ളിയ ഗ്രാമീണ വിദ്യാലയങ്ങള്‍ക്ക് അഭിമാന വിജയം
നിങ്ങള്‍ക്ക് നാടിന്റെ ആശംസകള്‍!
ഇംഗീഷ് ഒളിമ്പ്യാഡ്: വിതുര, ജവാഹര്‍ കോളനി സ്കൂളുകള്‍ക്കു കിരീടം
പാലോട്: തിരുവനന്തപുരത്തു നടന്ന റവന്യൂജില്ല യുപി തല ഇംഗീഷ് ഒളിമ്പ്യാഡില്‍ പാലോട് ഉപജില്ലയിലെ വിതുര യുപിഎസ് ഒന്നാം സ്ഥാനവും ജവാഹര്‍ കോളനി യുപിഎസ് രണ്ടാം സ്ഥാനവും നേടി. നഗരത്തിലെ സ്കൂളുകളെ പിന്തള്ളിയാണ് ഗ്രാമ പ്രദേശത്തെ സ്കൂളുകള്‍ കിരീടം നേടിയത്. എസ്എസ്എ പദ്ധതി പ്രകാരം സംഘടിപ്പിച്ച ഒളിമ്പ്യാഡില്‍ ക്ളാസ്റൂം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിലാണു സ്കൂളുകള്‍ വിജയതിലകം അണിഞ്ഞത്.
എല്‍.പി, യു.പി. വിഭാഗം ഉള്‍പ്പെടുന്ന ഇംഗ്ലീഷ് ക്ലാസ് റൂം ഉത്പന്നങ്ങളുടെ ആവിഷ്‌കാരത്തിനും പ്രദര്‍ശനത്തിനുമാണ് വിതുര ഗവ. യു.പി.എസ്. ഒന്നാംസ്ഥാനത്ത് എത്തിയത്. ഇതേ വിഭാഗത്തില്‍ രണ്ടാംസ്ഥാനം ജവഹര്‍കോളനി ഗവ. യു.പി.എസ്. നേടി. 67 സ്‌കൂളുകളോട് മത്സരിച്ചാണ് ഈ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച നേട്ടം കൈവരിച്ചത്. വിതുര സ്‌കൂളിനുവേണ്ടി രൂപാ നായര്‍, ശ്രീക്കുട്ടി, ജവഹര്‍കോളനി യു.പി.എസിനുവേണ്ടി മഞ്ജിമാ മുരളീധരന്‍, അതുല്യ, ആതിര എന്നിവര്‍ ചേര്‍ന്ന് ഓവറോള്‍ ട്രോഫികള്‍ സ്വീകരിച്ചു.