വിതുര: കല്ലാര്‍ വനത്തില്‍ മാലിന്യം നിക്ഷേപിച്ചെന്നാരോപിച്ചു മൂന്നു യുവാക്കളെ വനപാലകര്‍ പിടികൂടി ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്തതായി പരാതി. മരുതാമല ഗണപതിപാറ സ്വദേശി ജിജുപ്രസാദ് (35), ഗണപതിപാറ വിഷ്ണു (19), വിതുര ചന്തമുക്ക് സ്വദേശി സലീം (34) എന്നിവരാണു മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ പേരില്‍ വനപാലകര്‍ കേസും എടുത്തിട്ടുണ്ട്. എന്നാല്‍ വനത്തില്‍ കോഴിവേസ്റ്റ് നിക്ഷേപിച്ചതിന്റെ പേരിലാണു മൂവരെയും പിടിച്ചതെന്നും മര്‍ദിച്ചിട്ടില്ലെന്നും വനപാലകര്‍ അറിയിച്ചു. മര്‍ദിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പ്രതിയാക്കി മൂവരും പൊലീസില്‍ പരാതി നല്‍കി.
WELCOME
Tuesday, November 8, 2011
മൂന്ന് യുവാക്കളെ വനപാലകര്‍ മര്‍ദിച്ചതായി പരാതി