മൈലമൂട് : റോഡിന്റെ വശങ്ങളിലും മറ്റും മാലിന്യം തള്ളി കടന്നുകളയുന്ന നാടന്‍ സംസ്കാരം കാട്ടിനുള്ളിലക്കും വ്യാപിപ്പിച്ചതോടെ വന്യജീവികള്‍ക്കും ഭീഷണിയായി. പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മൈലമൂട് മുതല്‍ പാലോട് വരെ വരുന്ന വനമേഖല കേന്ദ്രീകരിച്ചാണ് മാലിന്യ നിക്ഷേപം സജീവമായി തുടരുന്നത്.
പ്ളാസ്റ്റിക്, പൊട്ടിയ കുപ്പികളടക്കമുള്ള വേസ്റ്റുകള്‍ വനമേഖലയില്‍ തള്ളുന്നത് വന്യജീവികളുടെ നിലനില്പുതന്നെ അപകടത്തിലാക്കിയിട്ടുണ്ട്.
ഭക്ഷ്യാവശിഷ്ടങ്ങളോടൊപ്പം പ്ളാസ്റ്റിക്കും മറ്റും ഉള്ളില്‍ ചെന്ന് കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ ജീവികള്‍ ചാകുന്നത് പതിവായിരിക്കുകയാണെന്ന് വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ പറയുന്നു. മൈലമൂട് മുതല്‍ പാലോട് വരെയുള്ള റോഡിന്റെ വശങ്ങളിലും വനത്തിനുള്ളിലും മാലിന്യങ്ങള്‍ വ്യാപകമായി കൂനകൂട്ടിയിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.