പാലോട്: ഇലക്ട്രിക് പോസ്റ്റുകള്‍ തടയണയാക്കി റോഡു വക്കില്‍ അനധികൃത വളക്കുഴി. നന്ദിയോട് സര്‍വ്വീസ് സഹകരണ ബാങ്കിനുസമീപത്താണ് ഈ കാഴ്ച. മേല്‍മൂടി സ്ഥാപിച്ചിരിക്കുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് വളക്കുഴി.ചാണകവും ഗോമൂത്രവും നിറഞ്ഞ്റോഡിലേക്ക് ഒഴുകുന്നതുമൂലം അസ്സഹ്യമായദുര്‍ഗന്ധമാണ്. സഹകരണ ബാങ്കിന്‍െറ വക ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്കുംസമീപത്തെ കച്ചവടസ്ഥാപനങ്ങള്‍ക്കും താമസക്കാര്‍ക്കും ബുദ്ധിമുട്ടായിരിക്കയാണ് വളക്കുഴി. പി.ഡബ്ളിയു.ഡിഅധികൃതര്‍ക്ക് ഇതു സംബന്ധിച്ച് നിരവധി പരാതി നല്‍കിയിട്ടും നപടയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


