പേരയം: അമിതവേഗതയില്‍ പാഞ്ഞ വി.എസ്.എസ്.സി ബസ് തട്ടി ബൈക്ക് യാത്രക്കാരായ ദമ്പതികളില്‍ ഭാര്യ മരിച്ചു. പേരയം ആര്.എസ് ഭവനില്‍ സന്തോഷ്കുമാറിന്റെ ഭാര്യ ഷീജ (27) ആണ് മരിച്ചത്. സന്തോഷ്കുമാറും മകള്‍ അഞ്ചു വയസ്സുള്ള സാന്ദ്രയും പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 7.45 ഓടെ പുരവൂര്ക്കോണത്താണ് സംഭവം. പാലോടേക്ക് വരികയായിരുന്ന ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതറിഞ്ഞിട്ടും നിറുത്താതെ പോയ ബസിനെ നാട്ടുകാര്‍ പിന്തുടര്ന്ന് എട്ടാംകല്ലില്‍ തടഞ്ഞിട്ടു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സതീഷ് എന്നു വിളിക്കുന്ന സന്തോഷ്കുമാര്‍ ആശാരി പണിക്കാരനാണ്.

