ഭരതന്നൂര്‍: പാലോട് ഉപജില്ലാ കായികമേള ഭരതന്നൂര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഗീത അധ്യക്ഷയായി.
ഉപജില്ലയിലെ 76 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മാര്‍ച്ചുപാസ്റ്റില്‍ പങ്കെടുത്തു. പാങ്ങോട് എസ്.ഐ. പി.രാജു സല്യൂട്ട് സ്വീകരിച്ചു. എ.ഇ.ഒ. എസ്.ഷാജു, ഗിരിജാവരന്‍ നായര്‍, വി.ജോസ്, സുരേന്ദ്രക്കുറുപ്പ്, സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. മേള 11 ന് സമാപിക്കും.

