മടത്തറ: റോഡ് പണിക്ക് ഇറക്കിയിരുന്ന മെറ്റല്‍ രാത്രിയില്‍ ജെസിബി ഉപയോഗിച്ചു കോരി മാറ്റിയതു നാട്ടുകാര്‍ തടഞ്ഞു. ചെങ്കോട്ട റോഡില്‍ മടത്തറ - കുളത്തൂപ്പുഴ റോഡില്‍ ടാര്‍ ചെയ്യനായി ഇറക്കിയ മെറ്റലാണു രാത്രി 10 മണിയോടെ ജെസിബി ഉപയോഗിച്ച് കോരിമാറ്റിയത്.
നാലു ലോഡ് കടത്തിയപ്പോഴേക്കും സംശയം തോന്നിയ നാട്ടുകാര്‍ തടയുകയായിരുന്നു. അളന്നു തിട്ടപ്പെടുത്തി സര്‍ക്കാര്‍ കണക്കിലുള്ള ഈ മെറ്റല്‍ രാത്രിയില്‍ കോരിമാറ്റാന്‍ ശ്രമിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


