WELCOME
Wednesday, November 23, 2011
കുടുംബശ്രീയുടെ വാഴകൃഷിയില്‍ നൂറുമേനി വിളവ്
വിതുര: കുടുംബശ്രീ യൂണിറ്റ് നടത്തിയ വാഴകൃഷിയില്‍ നൂറുമേനി വിളവ്. വിതുര പഞ്ചായത്തിലെ മരുതാമല വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മരുതാമല മൈത്രി സമഗ്ര ആക്ടിവിറ്റ്ഗ്രൂപ്പാണു രണ്ടേക്കറില്‍ വാഴകൃഷി നടത്തി മികച്ച വിളവെടുത്തത്. കൃഷിഭവന്റെ സഹകരണത്തോടെയാണു കൃഷി നടത്തിയത്. ആയിരം വാഴകള്‍ നട്ടു. ഏത്തവാഴ കൃഷി ആദായകരമാണെന്നു സംഘം ഭാരവാഹികള്‍ പറഞ്ഞു. ആനയും പന്നിയും മ്ളാവും നാശം വിതയ്ക്കുന്ന മേഖലയിലാണു സ്ത്രീശക്തി കൃഷിയിറക്കി ലാഭം കൊയ്തെടുത്തത്. കൃഷി വിജയകരമായതോടെ കൂടുതല്‍ ഭൂമിയില്‍ വ്യാപിപ്പിക്കാനാണു മൈത്രിയുടെ തീരുമാനം.


