പാലോട്: യൂണിയന്റെ കീഴില്‍ പാപ്പനംകോട് 'സാന്ത്വനം ബാലജനസഖ്യം രൂപീകരിച്ചു. സഹകാരി ജോഷി അലക്സിന്റെ അധ്യക്ഷതയില്‍ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഒഴുകുപാറ അസീസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അഭിരാമി, സെക്രട്ടറി ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വികലാംഗ അസോസിയേഷന്റെ ജീവകാരുണ്യ അവാര്‍ഡ് ലഭിച്ച ഒഴുകുപാറ അസീസിനെ അനുമോദിച്ചു. സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടാണു സഖ്യം രൂപീകരിച്ചത്.


