പാലോട്: മടത്തറ ജംക്്ഷനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബവ്റിജസ് കോര്‍പറേഷന്റെ മദ്യശാല മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഇവിടത്തെ ഹൈസ്കൂളില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണു മദ്യശാല സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, വൈകുന്നേരങ്ങളില്‍ ഇവിടെ മദ്യപശല്യം മൂലം ട്രാഫിക് കുരുക്ക് പതിവായതായും പരാതിയുണ്ട്. രാത്രി കാലങ്ങളില്‍ മദ്യപാനം റോഡിലാണത്രെ.