വിതുര: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള അടിപറമ്പ് ജഴ്സിഫാമിലെ മുഴുവന്‍ സ്ഥലവും റീസര്‍വേ നടത്തിയ ശേഷം ഇഗ്നോ സ്ഥാപിക്കണമെന്നു ഫാമിലെ തൊഴിലാളികളും നാട്ടുകാരും മന്ത്രിയോട് ആവശ്യപ്പെട്ടു. ഫാമിലെ കെട്ടിടങ്ങളും പുല്‍കൃഷിയും നീരുറവയും നശിപ്പിച്ച് ഇഗ്നോയ്ക്ക് സ്ഥലം നല്കിയാല് എതിര്‍ക്കുമെന്നു തൊഴിലാളികള്‍ മന്ത്രിയെ അറിയിച്ചു.
ഫാമിനു നാനൂറ് ഏക്കര്‍ ഭൂമിയുണ്ടെന്നാണു റവന്യു വകുപ്പിന്റെ കണക്ക്. ഇതില്‍ 200 ഏക്കര്‍ ഐസര്‍ സ്ഥാപിക്കാനായി നല്കി. ശേഷിച്ചതില്‍ നൂറോളം ഏക്കര്‍ മാത്രമാണു ഫാമിനുള്ളതെന്നും തൊഴിലാളികള്‍ മന്ത്രിയെ അറിയിച്ചു. കാണാതായ നൂറേക്കര്‍ ഭൂമി കണ്ടെത്തണം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി കെ.പി. മോഹനന് അറിയിച്ചു.


