ആര്‍.എസ്. ശ്രീരാജ്
വിതുര: ആര്‍ക്കും വേണ്ടാത്ത സ്ഥലമാണെങ്കിലും ഒരു കഷണംപോലും ആര്‍ക്കും നല്‍കില്ലെന്ന വാശി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും ലക്ഷദ്വീപിന്റെയും നിയന്ത്രണമുള്ള 'ഇഗേ്‌നാ' കേന്ദ്രം വിതുരയില്‍ വരില്ല എന്ന് ഉറപ്പിച്ചുപറയുന്നവരുടെ ഉള്ളിലിരുപ്പ് ഇപ്പോഴും ഇതാണെന്ന് പറയാതെ വയ്യ.
ജഴ്‌സിഫാമിലെ ഉദ്യോഗസ്ഥരുടെ പാദസ്പര്ശംപോലും ഏല്‍ക്കാത്ത ഏക്കര്‍കണക്കിന് സ്ഥലം വിതുര അടിപറമ്പ് ജഴ്‌സിഫാമില്‍ ഉള്ളപ്പോഴാണ് 25 ഏക്കറിന്റെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ചില ഉന്നതര്‍ക്ക് 'ഇഗേ്‌നാ' ഇവിടെ വരുന്നതിനോട് യോജിപ്പില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരമെന്നാണ് സൂചന. ഫാമിനെ ഒരുതരത്തിലും ദ്രോഹിക്കാതെ ഇവിടെ 25 ഏക്കര്‍ കണ്ടെത്താന്‍ കഴിയുമെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം വകുപ്പ് ഭരിച്ച സി. ദിവാകരന്‍ പറയുന്നു.
'ഇഗേ്‌നാ'യും വേണം, ജഴ്‌സിഫാമും വേണം എന്ന നിലപാടില്‍ ബന്ധപ്പെട്ടവര്‍ എത്തിയാലേ പ്രശ്‌നം പരിഹരിക്കാനാവൂ. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത് വേറെ ദിശയിലാണ്. ജഴ്‌സിഫാമിനെ സംരക്ഷിക്കാനായി തൊഴിലാളികളുടെ സമിതി രൂപവത്കരിക്കാനുള്ള തിരക്കിലാണ് വിതുരയിലെ രാഷ്ട്രീയക്കാര്‍. സമിതി രൂപവത്കരണ യോഗം 14ന് വൈകിട്ട് മൂന്നിന് ഫാം അങ്കണത്തില്‍ ചേരുകയാണ്. 'ഇഗേ്‌നാ' പോലൊരു വിശാലസ്ഥാപനം വരുമ്പോള്‍ അതിന്റെ ഗുണം ഏറ്റവുമുണ്ടാകുന്ന തദ്ദേശീയരായ തൊഴിലാളികള്‍ അറിഞ്ഞോ അറിയാതെയോ സ്ഥാപനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കാളികളാവുന്നു.
'ഇഗേ്‌നാ' വൈസ്ചാന്‍സലര്‍ ആയിരുന്ന ഡോ. വി.എന്‍. രാജശേഖരന്‍ പിള്ളയ്‌ക്കൊപ്പം നടത്തിയ വിമാനയാത്രയില്‍ അന്നത്തെ മന്ത്രി സി. ദിവാകരന്റെ മനസ്സിലുദിച്ച ആശയം പ്രാവര്‍ത്തികമാക്കാന്‍ മുന്‍കൈയെടുത്തതും അദ്ദേഹംതന്നെ. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനവര്‍ഷത്തില്‍ തന്നെ വിവിധ വകുപ്പുകളുടെ അനുമതി വാങ്ങിയശേഷമായിരുന്നു അദ്ദേഹം സെക്രട്ടേറിയറ്റില്‍ നിന്ന് പടിയിറങ്ങിയത്. പക്ഷേ തന്റെ സ്വപ്നം ഇഷ്ടമില്ലാത്തവര്‍ സെക്രട്ടേറിയറ്റില്‍ തന്നെയുണ്ടെന്നാണ് 'ഇഗേ്‌നാ'യുടെ സ്ഥലമെടുപ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.
ഒരിക്കല്‍ പൂട്ടലിന്റെ വക്കിലെത്തിയ അടിപറമ്പ് ഫാം ഇപ്പോള്‍ പുനര്‍ജീവനത്തിന്റെ പാതയിലാണ്. സാങ്കേതിക പുല്‍കൃഷിയും ഹൈടെക് ഫാമുമൊക്കെയായി 150-ഓളം തൊഴിലാളികളുടെ സ്വപ്നമായി വളരുകയാണിവിടം. 200 ഏക്കറോളം വ്യാപ്തിയുള്ള ഈ ഫാമിന്റെ വികസനത്തിന് ഒരു തടസ്സവും ഉണ്ടാക്കാതെ 25 ഏക്കര്‍ അളന്നെടുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതിനാലാണ് പ്രശ്‌നങ്ങള്‍ തലപ്പൊക്കുന്നത്. യഥാര്‍ഥത്തില്‍ ഇവിടെ ഏറ്റെടുക്കാന്‍ സ്ഥലമുണ്ടോ? അതേക്കുറിച്ച് നാളെ: 2316/3 എന്ന വിശാലഭൂമി.