നന്ദിയോട്: ദേശീയ വിദ്യാഭ്യാസദിനത്തിന്റെ നന്ദിയോട് ഗ്രാമപ്പഞ്ചായത്തുതല ഉദ്ഘാടനം പച്ച ഗവ. എല്‍.പി.എസ്സില്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ഉദ്ഘാടനംചെയ്തു. നാലാംക്ലാസ്സുകാരി അശ്വതി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ അവകാശസന്ദേശം വായിച്ചു. 'വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് എസ്.മോഹനന്‍, പ്രഥമാധ്യാപകന്‍ വിജയകുമാരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.