വിതുര: കനത്ത മഴയില്‍ ഗോള്‍ഡന്‍വാലിക്കു സമീപം വന്‍മരം കടപുഴകി വീണതിനെ തുടര്‍ന്നു പൊന്‍മുടി-വിതുര റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോള്‍ഡന്‍വാലിയില്‍ കുടുങ്ങി. വൈദ്യുതിലൈനും തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്കാണു മരം വീണത്. നെടുമങ്ങാട്ടു നിന്നു ഫയര്‍ഫോഴ്സ് എത്തിയാണു മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നലെ ഉച്ചയോടെ തിമിര്‍ത്തു പെയ്ത മഴയില്‍ പൊന്‍മുടി വനമേഖലയിലും മരങ്ങള്‍ ഒടിഞ്ഞു വീണു. ആനപ്പാറ മുതല്‍ പൊന്‍മുടി വരെ റോഡരികില്‍ വേരുകള്‍ പുറന്തള്ളിയും, ഉണങ്ങിയും നില്‍ക്കുന്ന മരങ്ങള്‍ ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇവ വന്‍ അപകട സാധ്യത സൃഷ്ടിക്കുന്നു.


