വിതുര: യൂത്ത് കോണ്‍ഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ 18-ാംകല്ല് യൂണിറ്റ് കമ്മിറ്റി രൂപവത്കരിച്ചു. മണ്ഡലം പ്രസിഡന്റ് പുളിമൂട് ഫൈസലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൊളിക്കോട് ഷംനാദ്, റഫീഖ്, ഷിറാസ്, സുധീര്‍, സജീം, നിസ്സാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഫൈസല്‍ (പ്രസിഡന്റ്), ഷമീര്‍ (സെക്രട്ടറി).


