വിതുര: ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കസേര നാല് കിലോമീറ്റര്‍ അകലെ ആനപ്പാറയിലേക്ക് കൊണ്ടുപോകുംവഴി 'അപ്രത്യക്ഷമായ'തായി പരാതി. ആനപ്പാറ പുരസ്‌കാര ഗ്രാമത്തിലെ സാംസ്‌കാരിക നിലയത്തിന് നല്‍കിയ കസേരകളാണ് യാത്രാമധ്യേ കുറഞ്ഞത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പുരസ്‌കാര ഗ്രാമവാസികള്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് കാണാതായ കസേരകള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ പഴയ കസേരകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാര ഗ്രാമത്തിലെ സാംസ്‌കാരിക നിലയത്തിനും അമ്പതോളം എണ്ണം അനുവദിച്ചത്. 55 കസേര അനുവദിച്ചതില്‍ 50 എണ്ണമേ പുരസ്‌കാര ഗ്രാമത്തില്‍ എത്തിയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. ബാക്കി അഞ്ചെണ്ണം ആനപ്പാറ വാളേങ്കിയിലെ കടയിലുണ്ടെന്നും ഇവര്‍ പറയുന്നു.
അതേസമയം ഒരു കസേരയേ കാണാതായുള്ളൂവെന്ന് ആനപ്പാറ വാര്‍ഡ് പ്രതിനിധി എ.അല്‍ഫോണ്‍സ് പറയുന്നു. വാളേങ്കി ഭാഗത്ത് മരച്ചീനി വില്‍പ്പനയ്ക്കായി നല്‍കിയിരുന്ന ഈ കസേര തിരിച്ച് സാംസ്‌കാരിക നിലയത്തില്‍ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.