വിതുര: മരുതാമല 4906-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പ്രസിഡന്റ് കെ.സുകുമാരന്‍നായരുടെ അധ്യക്ഷതയില്‍ നടന്നു. വിതുര മേഖലാ കണ്‍വീനര്‍ കെ.വിശ്വംഭരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ബാലന്‍ കെ.നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ചികിത്സാ സഹായം, വിവിധ എന്‍ഡോവ്‌മെന്റുകള്‍ എന്നിവയുടെ വിതരണവും നടന്നു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.സുകുമാരന്‍നായര്‍, ഇന്‍സ്‌പെക്ടര്‍ വിജു വി. നായര്‍, ഡി. അജയകുമാര്‍, വനിതാസമാജം സെക്രട്ടറി ഇന്ദു എന്നിവര്‍ സംസാരിച്ചു.

