പാലോട്: പനയമുട്ടം മാമൂട്ട് കരിക്കത്ത് വീട്ടില്‍ ഡിസംബര്‍ 20 കണ്ണീരിന്റെ ദിവസമാണ്. സഹോദരങ്ങളില്‍ ശേഷിച്ചിരുന്ന അച്യുതന് കാണിയേയും മരണം കൂട്ടിക്കൊണ്ടുപോയത് ഡിസംബര്‍ 20നായത് അപൂര്‍വ വേദനയായി മാറി.
അച്യുതന് കാണിയുടെ സഹോദരന് പീതാംബരന് കാണി മരിച്ചത് 2009 ഡിസംബര്‍ 20 നായിരുന്നു. പീതാംബരന് കാണിയുടെ ചരമദിന ചടങ്ങുകള്‍ നടന്ന ദിവസം തന്നെ 2010 ഡിസംബര്‍ 20ന് മറ്റൊരു സഹോദരനായ കുഞ്ഞന്കാണിയും മരിച്ചു. കുഞ്ഞന്‍ കാണിയേയും പീതാംബരന് കാണിയേയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ അതേ കറുത്ത ഡിസംബര്‍ തന്നെ ഇത്തവണ അച്യുതന് കാണിയേയും ഒപ്പം കൂട്ടി. മൂവരുടെയും മരണം സ്വാഭാവികമായിരുന്നു. എന്നിട്ടും അത് തുടര്‍ച്ചയായ വര്‍ഷങ്ങളിലെ ഒരേ ദിവസം തന്നെയായതില്‍ വീട്ടുകാരും ആശങ്കയിലാണ്.
നീലകണ്ഠന് കാണി-ലക്ഷ്മി ദമ്പതിമാരുടെ മക്കളാണ് മരിച്ചുപോയ അച്യുതന് കാണിയും പീതാംബരന് കാണിയും കുഞ്ഞന്കാണിയും. ഓമനയാണ് അചുതന്‍ കാണിയുടെ ഭാര്യ. മക്കള്‍: എ. ബാബു, സുരേന്ദ്രന്, പരേതരായ മോഹനന്, രാഗിണി. സഞ്ചയനം ഞായറാഴ്ച