കുറുപുഴ: ഇളവട്ടം ബി.ആര്.എം. ജങ്ഷനില്‍നിന്നും ആരംഭിക്കുന്ന പച്ചമല കോളനി റോഡ് സ്വകാര്യവ്യക്തികള്‍ തകര്‍ത്തതായി പരാതി. ഹൈസ്കൂള്‍, ഹരിജന്‍ കോളനി, മണലയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പോകേണ്ടവര്‍ ഉപയോഗിച്ചിരുന്നത് ഈ റോഡാണ്.
ജെ.സി.ബി. ഉപയോഗിച്ച് വഴി തകര്‍ത്തതാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ജില്ലാ കളക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്കി. ഗ്രാമപ്പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടുകള്‍ ഉപയോഗിച്ച് രണ്ടുതവണ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന റോഡാണ് ഇപ്പോള്‍ നശിപ്പിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പണികള്‍ കഴിഞ്ഞതിന്റെ പിന്നാലെയാണ് റോഡ് തകര്‍ത്തത്.