വിതുര: വാമനപുരം നദിയില്‍ കല്ലാര്‍ മേഖലയില്നിന്നുംവന്തോതില് മണലൂറ്റി കടത്തുന്നുവെന്നു നാട്ടുകാര്‍ സന്ദേശം നല്‍കിയതിനെ തുടര്‍ന്നു പൊലീസ് റെയ്ഡ്. നദിയില്‍നിന്നും കോരിയിട്ടിരുന്ന 700 ചാക്ക് മണല്‍ പിടിച്ചെടുത്തു. കല്ലാര്‍ ഇരുപത്തിയാറ്, ഇരുപത്തിയേഴ്, വട്ടക്കയം മേഖലകളിലാണു റെയ്ഡ് നടത്തിയത്. ചാക്ക് കുത്തിക്കീറിയശേഷം മണല്‍ തിരികെ നദിയില്‍ നിക്ഷേപിച്ചതായി പൊലീസ് അറിയിച്ചു.
വിലക്കുകള്‍ ലംഘിച്ചു കല്ലാറില്‍നിന്നു വന്‍തോതില്‍ മണലൂറ്റി കടത്തുന്നുവെന്നും നദിയിലെ കടവുകളില്‍ മണല്കയങ്ങളുടെഎണ്ണം പെരുകിയെന്നും കുളിക്കാന്‍ ഇറങ്ങുന്ന ടൂറിസ്റ്റുകളും മണല്‍കുഴികളില്‍ അകപ്പെട്ടു മരണം സംഭവിക്കുന്നതായും മണല്വണ്ടികളുടെ അമിതവേഗംമൂലം വഴിനടക്കാന്‍ കഴിയാതെയായെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.
വിതുര എസ്ഐ: സുരേഷ്കുമാര്‍, എഎസ്ഐ: മോഹനകുമാര്‍, സിപിഒ: അജയന് എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്കി. കല്ലാര്‍, ആനപ്പാറ, മേഖലകളില്‍ മണല്‍വേട്ട ശക്തിപ്പെടുത്തുമെന്ന് എസ്ഐ അറിയിച്ചു.

