പാങ്ങോട് : പഞ്ചായത്ത് പ്രദേശത്തെ തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. ഗ്രാമപ്രദേശങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മോഷണവും അക്രമവും പെരുകുന്നതായി പരാതി. തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി.
പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം.എം. ഷാഫി ഉദ്ഘാടനം ചെയ്തു. തെരുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നു സെക്രട്ടറി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു ധര്‍ണ അവസാനിപ്പിച്ചത്.

