വിതുര: വനം, റവന്യു വകുപ്പുകളുടെ ഇടപെടല്‍ കാരണം തോട്ടം
മേഖലയിലുണ്ടായ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് അഡ്വ. വിതുര ശശി ആവശ്യപ്പെട്ടു. എസ്റ്റേറ്റ്
ലേബര്‍ കോണ്‍ഗ്രസ് നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ
സെക്രട്ടറി വി.അനിരുദ്ധന്‍നായര്‍ അധ്യക്ഷത വഹിച്ചു. എസ്.കുമാരപിള്ള,
കെ.സോമശേഖരന്‍നായര്‍, മണ്ണറ വേണു, മേമല വിജയന്, പൊന്മുടി പ്രകാശ്, മനോഹരന്,
ബി.എല്‍.മോഹനന്, ശശിധരന്, റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.


