തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദൈവത്തിന്‍െറ ഭാഷയില്‍ സംസാരിക്കാന്‍ തമിഴ്നാടിന് അധികാരമില്ളെന്ന് സുഗതകുമാരി. വി.ജെ.ടി ഹാളില്‍ ‘മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്’ സാംസ്കാരിക കൂട്ടായ്മയും കവി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കൂടങ്കുളം തമിഴ്നാടിന്‍െറ പ്രശ്നമായി കണ്ടിട്ടില്ല. പലകാര്യങ്ങളിലും മനുഷ്യന് ഉറപ്പ് നല്കാന് കഴിയാത്ത സ്ഥിതിക്ക് ഊശ്വരന്െറ ഭാഷയില്‍ സംസാരിക്കാന്‍ ആര്‍ക്കും അധികാരമില്ല.
കൂടങ്കുളം വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങളുടെ ഒപ്പമാണ്. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യില്ളെന്നാണ് നിലപാട്. എന്നെങ്കിലും സംഭവിച്ചേക്കാവുന്ന ദുരന്തമാണതെങ്കില് മുല്ലപ്പെരിയാറില്‍ തൊട്ടടുത്ത് തന്നെ ദുരന്തം പതിയിരിക്കുന്നുണ്ട്. അതിനെ കുറിച്ച് തമിഴ്നാടിന്‍െറ പ്രതികരണം നല്ല രീതിയിലായിരുന്നില്ല.
ഉദാസീനതയുടെ ഹൃദയശൂന്യമായ ഭാഷയില്‍ ഒന്നും സംഭവിക്കില്ളെന്ന് പറയാതെ, കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്യണം. ജലനിരപ്പ് താഴ്ത്തി പുതിയ അണക്കെട്ട് നിര്മിക്കാനള്ള ആത്മവീര്യം സര്‍ക്കാറിനുണ്ടാവണം.
പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താനും ഒ.എന്‍.വി കുറുപ്പ്, സുകുമാര്‍ അഴീക്കോട്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരും തയാറാക്കിയ അഭ്യര്‍ഥന തമിഴ്നാട്ടിലെ എഴുത്തുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഗായകന് യേശുദാസിന്‍െറയും മറ്റും നേതൃത്വത്തില്‍ ഇതുപോലൊരു അപേക്ഷ തമിഴ് സിനിമാ രംഗത്തുള്ളവര്‍ക്ക് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ. എം.ആര്.തമ്പാന് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍, കെ.മുരളീധരന് എം.എല്‍.എ, പി. നാരായണക്കുറുപ്പ്, കാര്യവട്ടം ശ്രീകണ്ഠന് നായര്‍, പാലോട് രവി, ഒ. രാജഗോപാല്‍, മുന്‍മന്ത്രി എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്, ടി.പി. ശ്രീനിവാസന്, ആര്.എം. പരമേശ്വരന്, ഡോ. വിളക്കുടി രാജേന്ദ്രന്, ഹിന്ദി കവയിത്രി രതി സക്സേന, ചുനക്കര രാമന്‍കുട്ടി, എം. ചന്ദ്രപ്രകാശ്, സുദര്ശന് കാര്‍ത്തികപ്പറമ്പില്‍, കെ.പി. ഗോപാലകൃഷ്ണന്, ജി. ഹരി, സക്കീര്‍ ഹുസൈന്, എം.കെ. ശശിധരന്, ശ്രീകല ചിങ്ങോലി എന്നിവര്‍ സംബന്ധിച്ചു.