വിതുര: പൊന്മുടി അപ്പര്‍ സാനറ്റോറിയത്തില്‍ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി. ഐഐഎസ്ടിയുടെ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നല്കിയ സ്ഥലത്തിനു സമീപമാണു കാട്ടുപോത്തിന്റെ ജഡം അഴുകിയനിലയില്‍ ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. പൊന്മുടിയിലും പരിസരത്തും ഇന്നലെ ഉച്ചയോടെ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നു വനപാലകരും പൊലീസും ചേര്‍ന്നു പരിശോധന നടത്തിയതിനെ തുടര്‍ന്നാണു കാട്ടുപോത്തിനെ കണ്ടത്. പ്രായംചെന്ന കാട്ടുപോത്താണ്. ജഡം കിടന്ന ഭാഗത്ത് ഇറച്ചിവേസ്റ്റുകള്‍ കൊണ്ടിടുക പതിവാണ്. കോഴി ഫാമുകളില്‍ നിന്നു വേസ്റ്റ് ചാക്കില്‍ നിറച്ച് ഇവിടെ വന്‍തോതില്‍ നിക്ഷേപിക്കാറുണ്ട്. കാട്ടുപോത്തിന്റെ ജഡം വനപാലകര്‍ സംസ്കരിച്ചു.