പാലോട്: മീന്‍മുട്ടിയില്‍നിന്നും നന്ദിയോട് വഴി ഉണ്ടായിരുന്ന മെഡിക്കല്‍ കോളജ് സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍വീസ് ആരംഭിക്കുമ്പോള്‍ രാവിലെ 6.45നു മീന്‍മൂട്-ചടച്ചികരിക്കകം-നന്ദിയോട് വഴി മെഡിക്കല്‍കോളജിലേക്കും തിരികെ മീന്മുട്ടിയിലേക്കും പിന്നീട് 1.45നു മെഡിക്കല്‍ കോളജിലേക്കും തിരികെ മീന്മുട്ടിയിലേക്കും സര്‍വീസ് ഉണ്ടായിരുന്നു. മാത്രമല്ല ഇതിനിടയിലെ സമയങ്ങളില്‍ പാലോട്, നെടുങ്ങാട് അടക്കം എട്ടു സര്‍വീസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 3.30നു മീന്‍മുട്ടിയില്‍നിന്നും പേരയം പനയമുട്ടം വഴി മെഡിക്കല്‍ കോളജിലേക്കും രാവിലെ പാലോടുനിന്നു മീന്മുട്ടിയിലേക്കും മാത്രമായി സര്‍വീസുകള്‍ ചുരുക്കി. ജനങ്ങള്‍ക്ക് ഏറെ പ്രയോജനവും കെഎസ്ആര്‍ടിസിയ്ക്കു നല്ല കലക്നും ലഭിച്ചിരുന്ന സര്‍വീസുകളാണു നിര്‍ത്തിയത്. പാവങ്ങളായ രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമായിരുന്ന സര്‍വീസുകള്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
WELCOME
Tuesday, December 20, 2011
മീന്മുട്-നന്ദിയോട്-മെഡിക്കല്‍ കോളജ് ബസ് പുനസ്ഥാപിക്കണം