വിതുര: രാത്രി ഡ്യൂട്ടിനോക്കുന്ന ഡോക്ടര്‍ എത്താന്‍ വൈകിയെന്നാരോപിച്ചു നാട്ടുകാര്‍ ഒരുമണിക്കൂര്‍ ആശുപത്രി പൂട്ടിയിട്ടു. വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാണു പൂട്ടിയത്. ഇന്നലെ രാത്രി എട്ടിനാണു സംഭവം. ഏഴു മണിയോടെ ആശുപത്രിയില്‍ അനവധി രോഗികള്‍ എത്തി. എട്ടായപ്പോള്‍ രോഗികളുടെ എണ്ണം കൂടി.
ഇതോടെ രോഗികളും കൂടെവന്നവരും ക്ഷുഭിതരായി ആശുപത്രിയുടെ മെയിന്‍ ഗേറ്റ് പൂട്ടി.അതേസമയം, എട്ടു മണിക്കു ഡ്യൂട്ടിക്കെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ക്ഷുഭിതരായെന്നും ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടതായി കണ്ടതിനെത്തുടര്‍ന്നു മടങ്ങിപ്പോയതായും ഡ്യൂട്ടി ഡോക്ടര്‍ അബ്ദുല്‍ അസീസ് പറഞ്ഞു. പൊലീസ് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി ഡോക്ടറെ വിളിച്ചുവരുത്തി ഒന്‍പതേകാലോടെ ആശുപത്രിഗേറ്റ് തുറന്നു.

