പാലോട്: അറിവിന്റെ വിദ്യാലയമുറ്റത്തു കൃഷിയുടെ നാട്ടുമുറ്റമൊരുക്കുകയാണു കൊല്ലായില്‍ എസ്എന്‍ യുപിഎസ്. സ്കൂളില്‍ നേരത്തെ ആരംഭിച്ച കുട്ടികളുടെ മാതൃകാ കൃഷിഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായി പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെയാണു 'നാട്ടുമുറ്റം പദ്ധതിക്കു തുടക്കം കുറിച്ചത്. തൊഴിലുറപ്പില്‍ ഒന്നര ലക്ഷം രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒൌഷധ കൃഷിത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ ഒരുക്കും. മാതൃകാ കര്ഷകന് തച്ചന്‍കോട് മനോഹരന് മൂന്നു വര്‍ഷംകൊണ്ടു കായ്ക്കുന്നു കുട്ടിത്തെങ്ങ് വിദ്യാലയമുറ്റത്ത് നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. ജെ. സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം ഷീലാ പ്രസാദ്, അധ്യാപകരായ എസ്. വിനോദ്, എസ്. മുഹമ്മദ് നിസാം, സുനില്‍ സത്യന്, കെ.വി. മനു എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Monday, December 12, 2011
അറിവിന്റെ വിദ്യാലയമുറ്റത്ത് കൃഷിയുടെ 'നാട്ടുമുറ്റം'