വിതുര: കരാര്‍ വ്യവസ്ഥ പാലിച്ച് ചെറ്റച്ചല്‍-നന്ദിയോട് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ടാറിങ് തടഞ്ഞു. റോഡ് റീ ടാറിങ്ങിന്റെ ഭാഗമായി മേലാംകോട് ദേവീക്ഷേത്രം ജംക്ഷന് വരെ പൂര്‍ണമായും റോഡ് ടാര്‍ചെയ്തു. തുടര്‍ന്ന് ചെറ്റച്ചല്‍ ജംക്ഷന് വരെ കുഴികള്‍ നികത്തുകയും, സൈഡ് മാത്രം ടാറിങ് നടത്തുകയും ചെയ്തപ്പോഴാണു ജനം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നന്ദിയോട് മുതല്‍ ചെറ്റച്ചല്‍ വരെ ടാറിങ് നടത്താനാണു കരാറില്‍ പറയുന്നത്. റോഡ് പൂര്‍ണമായും ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരാറുകാരനെതിരെ മന്ത്രിക്കു പരാതി നല്‍കുമെന്നും, പണി പൂര്‍ണമാക്കാതെ ബില്‍ മാറാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ അറിയിച്ചു.
WELCOME
Monday, December 12, 2011
ചെറ്റച്ചല്‍ - നന്ദിയോട് റോഡ് ടാറിങ് നാട്ടുകാര്‍ തടഞ്ഞു