പാലോട്: ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നടത്തുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിന് പാലോട് ഡിവിഷനിലെ പന്നിയോട്ടുകടവില്‍ തുടക്കമായി. ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിലാണ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത്. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി .പി. നായര്‍ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്തു.
പന്നിയോട്ടുകടവ്, വിട്ടിക്കാവ്, ഇലഞ്ചിയം, ചെട്ടിയകൊന്നകയം, വട്ടപ്പന്‍കാട്, മണലി, പന്നിക്കുഴി, മൊട്ടമൂട് എന്നീ ആദിവാസി സങ്കേതങ്ങളില്‍ വരും ദിവസങ്ങളില്‍ ക്യാമ്പുകള്‍ നടക്കും. ക്യാമ്പുകളുടെ ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.പവിത്രകുമാര്‍, സുള്ഫാബീഗം, പി.ശ്രീലത, കൊച്ചുവിള അന്‍സാരി, അലക്സാണ്ടര്‍ സാമുവല്‍, എസ്.സുദര്ശനന് എന്നിവര്‍ സംസാരിച്ചു.