കഴിഞ്ഞ സമ്മേളനത്തില്‍ വ്യക്തമായ ആധിപത്യം നേടിയ പിണറായിപക്ഷം ഇക്കുറിയും അതാവര്‍ത്തിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. ടി.എന്‍. സീമ എംപി ഉദ്ഘാടനംചെയ്തു. പി. അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, ആനാവൂര്‍ നാഗപ്പന്, വി.കെ. മധു, എസ്.കെ. ആശാരി, കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, ജെ. അരുന്ധതി, പേരയം ശശി എന്നിവര്‍ പ്രസംഗിച്ചു.
എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നിരന്തരം പരാജയപ്പെടുന്നത് ഒഴിവാക്കാന്‍ മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്നു പ്രതിനിധികള്‍ ആവശ്യപ്പെട്ടു.ഏരിയാ കമ്മിറ്റിയില്‍ നിന്നു പുഷ്പാംഗദന്, കെ. ബാബു, എ.എ. റഷീദ് എന്നിവരെ ഒഴിവാക്കി. ടി.എല്‍. ബൈജു, കെ.പി. ചന്ദ്രന്, ചന്ദ്രികാ രഘുനാഥ്
എന്നിവരെ പുതുതായി തിരഞ്ഞെടുത്തു.
ഏരിയ കമ്മിറ്റിയംഗങ്ങള്‍: പേരയം ശശി (സെക്രട്ടറി), പി. അയ്യപ്പന്‍പിള്ള, ജെ. വേലപ്പന്, എന്‍.എം. സാലി, കെ. വിനീഷ്കുമാര്‍, ജി. അപ്പുക്കുട്ടന് കാണി, എസ്. സഞ്ജയന്, വി. വിജുമോഹന്‍, വി. ഷാജിമോന്‍, ടി.എല്‍. ബൈജു, കെ.പി. ചന്ദ്രന്, എന്‍. ഷൌക്കത്തലി, എന്‍. ശ്രീധരന്, സുധാകര്‍ മിത്തല്‍, ചന്ദ്രികാ രഘുനാഥ്, പി.എസ്. മധു, ജെ. അജിത്, എസ്. മനോഹരന്.

