കല്ലറ: മൊബൈല്‍ ഫോണിലൂടെ സൌഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളെ പാട്ടിലാക്കാന്‍ കണ്ണൂരില്‍ നിന്നും വന്ന പയ്യന്മാരെ കല്ലറ നിവാസികള്‍ പുളിങ്കമ്പുകൊണ്ട് ചന്തിക്കടികൊടുത്ത് തിരിച്ചുവിട്ടു. ഇക്കഴിഞ്ഞ ദിവസം പതിനാറിനും ഇരുപതിനുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ കണ്ണൂരില്‍ നിന്നും രഹസ്യമായി സ്കോര്‍പിയോ വണ്ടിയില്‍ കല്ലറയിലെത്തിയത്. ചെറുവാളത്തുകാരികളായ നാല് പെണ്‍കുട്ടികളെ രഹസ്യമായി തന്നെ വിളിച്ച് വരുത്തി ആയിരവില്ലിപ്പാറയില്‍ പ്രേമ സല്ലാപം നടത്തവേയാണ് 'യുപി വിഭാഗത്തിലെ ചിന്നപ്പിള്ളേര്' കമിതാക്കളെ കണ്ടത്. കലി പൂണ്ട് പിള്ളേര് ഓട്ടോക്കാരന് ചേട്ടന്മാരെ വിളിച്ച് കൊണ്ടുകാണിച്ചു. അവര്‍ കമിതാക്കളെ കൈയോടെ പിടികൂടി. മലബാറില്‍ നിന്നെത്തിയ പയ്യന്മാര് കരഞ്ഞു കാലുപിടിച്ച് മേലില്‍ ഫോണ്‍പോലും വിളിയ്ക്കില്ലെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞതോടെ നാലുപെട വീതം കൊടുത്ത് പറഞ്ഞുവിടുകയായിരുന്നു. പെണ്‍കുട്ടികളെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.
WELCOME
Thursday, December 15, 2011
കണ്ണൂരില്‍ നിന്നും സൊള്ളാനെത്തിയ കുട്ടി സംഘം അടിവാങ്ങി മടങ്ങി