തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റില്‍. വിതുര ആനപ്പാറ വെടിവച്ചപാറ തടത്തരികത്തു വീട്ടില്‍ മോളി (27)മരണമടഞ്ഞ സംഭവത്തിലാണ് ഭര്‍ത്താവ് സിജി (37) അറസ്റിലായത്.
കഴിഞ്ഞ മാസം 20ന് വൈകുന്നേരം വീട്ടിനുള്ളില്‍ വച്ചാണ് മോളിയ്ക്ക് പൊള്ളലേറ്റത്. സംഭവത്തെപ്പറ്റി വിതുര പോലീസ് പറയുന്നത് ഇപ്രകാരമാണ്. മോളിയുടെ ഭര്‍ത്താവ് സിജി സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുക പതിവാണ്. സംഭവ ദിവസവും മദ്യപിച്ചെത്തിയ സിജി മോളിയുടെ വീടും സ്ഥലവും തന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. ബഹളം അസഹ്യമായതോടെ മോളി ആത്മഹത്യ ഭീഷണി മുഴക്കുകയും മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുകയും ചെയ്തു. ഈ സമയം സിജി മണ്ണെണ്ണ വിളക്കു കത്തിച്ച് മോളിയുടെ ശരീരത്തിലേക്കിട്ടു. തീ ആളിപ്പര്‍ന്നപ്പോള്‍ ഇയാള്‍ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തയുടനെ നെടുമങ്ങാട് ഡി.വൈ.എസ്.പി കെ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റു ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മോളിയുടെ മരണ മൊഴി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.
ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് മോളിയുടെ മൊഴിയിലുണ്ടായിരുന്നു. മോളിയ്ക്ക് മൂന്നു പെണ്മക്കളാണ്. അമ്മ മരണമടയുകയും അച്ഛന് ജയിലാ—കുകയും ചെയ്തോടെ ഈ പെണ്‍കുട്ടികളുടെ ഭാവി ഇരുളിലായി. ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുന്ന ഈ കുട്ടികളുടെ പഠനച്ചെലവ് അടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കള്‍.

