പാലോട്: സേവാഭാരതിയുടെ കീഴില്‍ പാലോട് ഗവ. ആസ്പത്രിയില്‍ നടന്നുവരുന്ന സൗജന്യ അന്നദാനവിതരണത്തിന്റെ അഞ്ചാംവാര്‍ഷികം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനംചെയ്തു.
സേവാസമിതി പ്രസിഡന്റ് അഡ്വ. എന്‍.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്, ബ്ലോക്ക് അംഗം ബി.പവിത്രകുമാര്‍, അഡ്വ. ജി.അനില്‍കുമാര്‍, ഡോ. പി.ഫ്രാന്‍സിസ്, ഡോ. എം.എസ്.മനു, ബി.അജയകുമാര്‍, എ.പി.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.


