WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, December 8, 2011

കാട്ടാനശല്യം രൂക്ഷം.


വിതുര: വിതുര- പേപ്പാറ, പൊന്മൂടി, ബോണക്കാട്, തുടങ്ങി മലയോരമേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. മഴകനത്തതോടെ കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്നു. ആന ജനപ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ ഇറങ്ങിയതോടെ ഉറങ്ങാന്‍പോലും കഴിയാതെ ആദിവാസി ഊരുകളിലെ നൂറുകണക്കിന് ആളുകള്‍ ദുരത്തിലാണ്. കല്ലാര്‍, പൊടിയകാല, ആറാനക്കുഴി, വലിയകാല എന്നീ ആദീവാസി ഊരുകളില്‍ കാട്ടാനകള്‍ നാശം വിതച്ചിട്ടുണ്ട്. ആനകള്‍ കൃഷിയിടങ്ങള്‍ ചവിട്ടി മെതിക്കുന്നതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. തെങ്ങ് , കമുക്, വാഴ, മരച്ചിനി, പച്ചക്കറി തുടങ്ങിയ വിളകളെല്ലാം ആനക്കൂട്ടം ചവിട്ടിമെതിച്ചിരിക്കുകയാണ്. പൊന്മുടി, ബോണക്കാട് റോഡുകളില്‍ ചില സമയത്ത് കാട്ടാന ഇറങ്ങുന്നതുമൂലം ഗതാഗത തടസം ഉണ്ടാകുന്നതും പതിവാണ്.

റോഡില്‍ ആനയിറങ്ങുന്നതുമൂലം കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആന കടന്നുപോകാന്‍ കാത്തുനില്‍ക്കാറുണ്ട്. ആനയുടെ ആക്രമണം മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അധികൃതര്‍ നാളിതുവരെ പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ പൊടിയകാലയില്‍ ആനയുടെ ആക്രമണത്തില്‍ ആദിവാസിയായ അപ്പുക്കുട്ടന്‍ കാണി മരണമടഞ്ഞിരുന്നു.

നാട്ടിലിറങ്ങാതിരിക്കാന്‍ കിടങ്ങുകള്‍ നിര്‍മിക്കുമെന്നും ഇലക്ട്രിക് വേലികള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ആദിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രിമാര്‍ പലതവണ സെറ്റില്‍മെന്റ് കോളനികള്‍ സന്ദര്‍ശിച്ച് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ആദിവാസികളെ സംരക്ഷിക്കാന്‍ ചെറിയ നടപടിപോലും നാളിതുവരെ കൈക്കൊണ്ടിട്ടില്ല. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്നതുമൂലം കാല്‍നടയായി സ്കൂളുകളില്‍ പോകുന്ന നൂറുകണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍ പലപ്പോഴും പേടിച്ച് ആഴ്ചകളോളം സ്കൂളുകളില്‍ പേകാറില്ല. അധികൃതരുടെ അനങ്ങാപ്പാറ നയം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.