WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, December 20, 2011

മങ്കയത്തെ ചെക്ക്‌പോസ്റ്റ് ഈറ്റക്കടത്തുകാര്‍ ഇടിച്ചുതകര്‍ത്തു



പാലോട്: മങ്കയത്തെ വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റ് ഈറ്റക്കടത്തുകാര്‍ ഇടിച്ചുതകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ബ്രൈമൂറില്‍ നിന്നും വന്ന ലോറിയാണ് ചെക്ക്‌പോസ്റ്റ് ഇടിച്ചുനശിപ്പിച്ചത്. ഇടിക്കുന്നതിന് മുമ്പ് ചെക്ക്‌പോസ്റ്റിനു സമീപത്തെ കെട്ടിടത്തിന്റെ ലൈറ്റുകള്‍ അണച്ചു. രാത്രി ഡ്യൂട്ടിക്ക് ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം സംഭവം ഒന്നും അറിഞ്ഞില്ലെന്ന് വനപാലകര്‍ പറയുന്നു. ഇടിഞ്ഞാറില്‍ നിന്നും ശേഖരിച്ച ഈറ്റകള്‍ കടത്തിക്കൊണ്ടുപോകുന്നതിനായിട്ടാണ് ഇരുമ്പ് പോസ്റ്റ് ഇടിച്ചു തകര്‍ത്തതെന്ന് കരുതുന്നു. വനത്തിനുള്ളില്‍ ഒളിപ്പിച്ചിട്ടിരുന്ന ലോറിയാകണം ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. കാരണം ചെക്ക് പോസ്റ്റിലെ ഔദ്യോഗിക രജിസ്റ്റര്‍ അനുസരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ വനത്തിനകത്തേക്ക് ലോറികള്‍ പോയിട്ടില്ല.

രണ്ടുദിവസമായി രാത്രിയില്‍ ചെക്ക്‌പോസ്റ്റ് പൂട്ടിയിടുന്ന പതിവു തുടങ്ങിയിരുന്നു. തിരുവനന്തപുരം ഡി.എഫ്.ഒ യുടെ തീരുമാനപ്രകാരമാണിത്. ഇതിനു മുമ്പ് വനത്തിനുള്ളില്‍ കടന്ന് ഈറ്റ ശേഖരിച്ച ലോറിയാകണം ചെക്ക്‌പോസ്റ്റ് തകര്‍ത്തുകൊണ്ട് പോയത്. തമിഴ്‌നാട്ടില്‍നിന്നുള്ള ഈറ്റകടത്തുകാരെ നാട്ടുകാര്‍ സംഘടിച്ച് ഇവിടെനിന്നും തുരത്തിയിരുന്നു. ഈ വിഷയത്തില്‍ വനം വകുപ്പ് സ്വീകരിച്ച കടുത്ത നിലപാടുകളും മങ്കയത്തെ മണല്‍, ഈറ്റക്കടത്ത് ലോബികള്‍ക്ക് കനത്ത തിരിച്ചടിയായി. ഇതായിരിക്കണം ഈ ആക്രമണത്തിന് പിന്നിലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നു.