പാലോട്: ടി.ടി.സി വിദ്യാര്‍ഥിനിയുടെ മാല പൊട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പാലോട് നന്ദിയോട് പച്ചമുടുമ്പ് സ്വദേശി കിരണ്‍ ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ 9ന് പാപ്പനംകോട് ക്രസന്റ് സ്കൂളിലേക്ക് പോവുകയായിരുന്ന പാലുവള്ളി ആനക്കുഴി സ്വദേശിനിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. പാലോട് എസ്.ഐ. എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു.