വിതുര: ലോക എയ്ഡ്സ് ദിനമായ ഇന്നലെ വിദ്യാലയങ്ങളില്‍ എയ്ഡ്സ് വിരുദ്ധപ്രതിജ്ഞയും റാലിയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. തൊളിക്കോട് തേക്കുംമൂട് ക്രിസ്തുകിരണ്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ എയ്ഡ്സിനെതിരെയുള്ള ശക്തമായ സന്ദേശവും രോഗബാധിതരുടെ ദുരിതകഥയും പ്രതിപാദിക്കുന്ന തെരുവുനാടകം വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു പ്രശംസ പിടിച്ചുപറ്റി. 'ജീവിക്കൂ...,ജീവിക്കാനനുവദിക്കൂ.... എന്ന ഇരുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകമാണു കുട്ടികള്‍ അവതരിപ്പിച്ചത്.
13പേര് വേഷമിട്ടു. രചനയും സംവിധാനവും കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. മന്നൂര്‍ക്കോണം ഇടനില യുപിഎസിലും, തൊളിക്കോട് ജംക്ഷനിലും നാടകം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു. നാട്ടുകാര്‍ കുട്ടികള്‍ക്കു സമ്മാനങ്ങള്‍ നല്കി പ്രശംസിച്ചു. തന്റേതല്ലാത്ത കാരണത്താല്‍ എയ്ഡ്സ് ബാധിച്ചവരുടെ ദു:ഖവും, സമൂഹത്തില്‍ അവര്‍ നേരിടേണ്ടിവരുന്ന സങ്കീര്‍ണ പ്രശ്നങ്ങളുമാണു നാടകത്തിന്റെ ഇതിവൃത്തം.
എയ്ഡ് എങ്ങനെയൊക്കെ പകരാം, പകര്‍ന്നാലുള്ള ദുരവസ്ഥ, പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നിവ നാടകത്തിലൂടെ വരച്ചുകാട്ടി. എയ്ഡ്സിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടത്തിയാണു നാടകം സമാപിക്കുന്നത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സുജിതയുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സി. അംഗം മാഹീന്, അധ്യാപകരായ പ്രദീപ്കുമാര്‍, മഹേഷ് എന്നിവരാണു നാടകത്തിന്റെ മേല്‍നോട്ടംവഹിച്ചത്.

