WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, December 10, 2011

മരുന്നു വാങ്ങി നല്‍കി ചികില്‍സിക്കുന്ന ഡോക്ടര്‍ വേറിട്ട കാഴ്ച്ചയായി



ആര്യനാട്: മുന്നിലുള്ള രോഗികളെ വകഞ്ഞുമാറ്റി സ്വകാര്യ പ്രാക്ടീസിനോടുന്ന ഡോക്ടര്‍മാരുള്ള വര്‍ത്തമാനകാലത്തു സ്വന്തം ചെലവില്‍ വീടുകളിലെത്തി രോഗികള്‍ക്കു ചികില്‍സ നടത്തുന്ന ആയുര്‍വേദ ഡോക്ടര്‍ വേറിട്ട കാഴ്ച്ചയായി. ഉഴമലയ്ക്കല്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ നെടുമങ്ങാട് ശിവകാമിയില്‍ ഡോ. ആര്‍. ലതയാണു പ്രതിജ്ഞ മറക്കാതെ ജനസേവനം നടത്തുന്നത്.

ജനപ്രതിനിധികള്‍ കണ്ടെത്തി നല്‍കുന്ന നിര്‍ധനരായ രോഗികളെ വീട്ടിലെത്തി ചികില്‍സിക്കുകയാണു ഡോക്ടറുടെ രീതി. മാസങ്ങള്‍ നീളുന്ന ആയുര്‍വേദ ചികില്‍സയ്ക്കു വേണ്ടിവരുന്ന ഭീമമായ ചെലവും ഡോക്ടര്‍ സ്വന്തം കയ്യില്‍നിന്നാണു വഹിക്കുന്നത്. ആശുപത്രിയില്‍ രാവിലെ മുതല്‍ ഉച്ചയ്ക്കു  മൂന്നുവരെയുള്ള ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ ഭക്ഷണത്തിനുപോലും അധികം സമയം കളയാതെ ഡോക്ടര്‍ ചികില്‍സയ്ക്കായി ഇറങ്ങുകയാണ്.

വാഹനങ്ങള്‍പോലും കടന്നുചെല്ലാത്ത മേഖലകളില്‍ തൈലങ്ങള്‍, അരിഷ്ടം തുടങ്ങിയ മരുന്നുകള്‍ അടങ്ങുന്ന വലിയ കിറ്റുകളുമായി കിലോമീറ്ററുകള്‍ നടന്നുപോകുന്നതു തന്നെ ഭാരിച്ച ജോലിയാണ്.ആധുനിക ചികില്‍സാ രീതികള്‍വരെ കൈവിട്ട് ഏഴുവര്‍ഷമായി വാതരോഗംമൂലം കിടപ്പിലായ കുര്യാത്തി അരുവിയോട് തടത്തരികത്തു വീട്ടില്‍ സരസ്വതി(80), പരുത്തിക്കുഴി പെരുംചിറ കിഴക്കുംകര വീട്ടില്‍ കമലം(65) എന്നിവര്‍ ഡോക്ടറുടെ ആറുമാസത്തെ ചികില്‍സകൊണ്ട് എഴുന്നേറ്റു നടക്കാവുന്ന നിലയിലേക്കു മാറിക്കഴിഞ്ഞു.

മാസംതോറും
വന്‍ തുക ചെലവുവരുന്ന  സൌജന്യ സേവനത്തിന്റെ കണക്ക് എഴുതിവയ്ക്കാനോ, പറഞ്ഞു ബോധ്യപ്പെടുത്താനൊ ഡോക്ടര്‍ക്കു താല്‍പര്യമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ദീര്‍ഘകാല ചികില്‍സവേണ്ടിവന്ന സാഹചര്യത്തിലാണു കിടപ്പിലായ നിര്‍ധന രോഗികളുടെ മാനസികാവസ്ഥ ഡോക്ടര്‍ക്കു ബോധ്യമായത്. ഏറെ സഹനവും ക്ഷമയും വേണ്ടിവരുന്ന കടമ്പകള്‍ ഒട്ടേറെയുള്ള പുതിയ തീരുമാനത്തെക്കുറിച്ചു ഭര്‍ത്താവിനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ ലഭിച്ച പ്രോല്‍സാഹനവും ഡോക്ടര്‍ക്കു കൂടുതല്‍ കരുത്തേകി.