വിതുര: നാടിനെ ചുവപ്പണിയിച്ചു സിപിഎം വിതുര ഏരിയാ സമ്മേളനത്തിനു തുടക്കം. പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്നലെ നടന്നു. പതാകജാഥ ഏരിയാ സെക്രട്ടറി പേരയം ശശിയും കൊടിമര ജാഥ ജില്ലാ കമ്മിറ്റിയംഗം പി. അയ്യപ്പന്‍പിള്ളയും ഉദ്ഘാടനം ചെയ്തു. വൈകിട്ട് സമ്മേളന നഗരിയില്‍ ജാഥകള്‍ സംഗമിച്ചപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധു ഏറ്റുവാങ്ങി. ഇന്നു രാവിലെ പത്തിനു പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി.എന്‍. സീമ ഉദ്ഘാടനം ചെയ്യും.
എം. വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്, വി.കെ. മധു, കോലിയക്കോട് കൃഷ്ണന്‍നായര്‍, എസ്.കെ. ആശാരി, സി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം നാളെയും തുടരും. വൈകിട്ട് ഏരിയാ കമ്മിറ്റിയംഗങ്ങളെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. ഒൌദ്യോഗിക പക്ഷത്തിനു വ്യക്തമായ ആധിപത്യമുള്ള കമ്മിറ്റിയില്‍ നിലവിലുള്ള സെക്രട്ടറിയായ പേരയം ശശി തുടരാനാണു സാധ്യത.


