തിരുവനന്തപുരം: ‘വീ വാണ്ട് ന്യൂ ഡാം’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ക്ഷുഭിതയൌവ്വനങ്ങള്‍ തെരുവിലേക്കിറങ്ങി. സേവ് മുല്ലപ്പെരിയാര്‍ ഓണ്‍ലൈന്‍ സൌഹൃദക്കൂട്ടായ്മയിലെ അംഗങ്ങളാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇന്നലെ നഗരത്തില്‍ ബൈക്ക് റാലി നടത്തിയത്. നൂറോളം ബൈക്കുകളിലായി നൂറിലേറെപ്പേര്‍ വെള്ള വസ്ത്രധാരികളായി കവടിയാറില്‍ നിന്നും തുടങ്ങിയ യാത്രക്ക് ശില്പി കാനായി കുഞ്ഞിരാമന് ഫ്ളാഗ് ഓഫ് ചെയ്തു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുവാക്കളോടൊപ്പം താനും അണിനിരക്കുകയാണ. രാഷ്ട്രീയ നേതാക്കള്‍ ഇടതും വലതുമായി ചേരിതിരിയുമ്പോള്‍ യുവാക്കളുടെ ഈ കൂട്ടായ്മ സമൂഹം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരുടെ ആവേശം ഇരട്ടിയായി. റാലി തുടങ്ങുന്നതിനു മുന്‍പേ കാണികളുടെ നീണ്ട നിര കവടിയാറിലുണ്ടായിരുന്നു. പേട്ട, ചാക്ക വഴി റാലി ശംഖുമുഖത്തെത്തിച്ചേരുമ്പോള് അവരെ സ്വീകരിക്കാന്‍ അനേകം പേരുണ്ടായിരുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയ മുല്ലപ്പെരിയാറിന്റെ മണല്‍ മാതൃകയൊരുക്കി ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികള്‍ അവര്‍ക്കൊപ്പം അണിനിരന്നു.
സമാപന സമ്മേളനത്തില്‍ സംവിധായകന് രാജസേനന്, മാധ്യമപ്രവര്ത്തകന് ബി.ആര്.പി ഭാസ്ക്കര്‍, മാവേലിക്കര രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇഷാന് ദേവും ബാലഭാസ്ക്കറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഐക്യദാര്‍ഢ്യ ഗാനം ആലപിച്ചപ്പോള്‍ കൂടിനിന്നവരെല്ലാം മെഴുകുതിരിനാളം തെളിച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. തുടര്‍ന്ന് മുല്ലപ്പെരിയാറിനെ ആസ്പദമാക്കിയുള്ള വീഡിയോ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു.
psaâdnIÄ {]ZÀin¸n¨p.



