പാലോട്: അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതാമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണമെന്ന് എ.കെ.എസ്.ടി.യു. പാലോട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി ട്രഷറര്‍ ബിജു പേരയം ഉദ്ഘാടനം ചെയ്തു. ഹണികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹീകളായി സുനില്‍കുമാര (പ്രസി.), ഗീതാകുമാരി, ബി.എസ്. രഞ്ചി (വൈസ് പ്രസിഡന്റുമാര്‍), സി.എസ്. വിനീത് (ജനറല്‍സെക്രട്ടറി), ദീപു, ജസീം (ജോ. സെക്ര.), സിജു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.


