പാലോട്: പാലോട് ഓടയില്‍ മാസങ്ങളായി അടിഞ്ഞുകൂടിയിരുന്ന മാലിന്യം നീക്കം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം പാലോട് സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടന്നത്. ഇതോടെ ടൗണിന് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
തുടര്‍ന്ന് ഓടയില്‍ മാലിന്യം തള്ളരുതെന്ന അറിയിപ്പ് ബോര്‍ഡ് വെച്ചു. കൂടാതെ കച്ചവടക്കാരെ ബോധവത്കരിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ഇവിടത്തെ അപകടക്കുഴി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

