പാലോട്: അസൌകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന പേരയം ആയുര്‍വേദ ആശുപത്രിക്കു താളിക്കുന്നില്‍ സ്വകാര്യ വ്യക്തി സൌജന്യമായി നല്കിയ സ്ഥലത്ത് കെട്ടിടം നിര്‍മിക്കണമെന്നു പ്രവാസി കോണ്‍ഗ്രസ് പേരയം യൂണിറ്റ് ആവശ്യപ്പെട്ടു. വാടക മുറിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കായി താളിക്കുന്ന് എബനേസര്‍ 20 സെന്റ് സൌജന്യമായി വിട്ടുകൊടുത്തിട്ട് വര്‍ഷങ്ങളായി. ഭൂമി ഇന്നു കാടുപിടിച്ച നിലയിലാണ്. നൂറുകണക്കിനു രോഗികളാണു ചികില്‍സയ്ക്കായി ആശുപത്രിയിലെത്തുന്നത്.
അടിയന്തരമായി ആശുപത്രി കെട്ടിടം പണിയണമെന്നു യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പേരയം ശ്രീരംഗന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ ഡി.എസ്. വിജയന്, എം. സോമന്, ആര്. ഫല്ഗുനന്, പേരയം സിഗ്നി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ആര്. ഫല്ഗുനന്( പ്രസി.), സി. മോഹനന് ആശാരി(ജന. സെക്ര.), സി. അയ്യപ്പന്( ട്രഷ.)


